ആദ്യ ഗോൾഡ് റസിഡൻസ് കാർഡ് എം എ യൂസഫലിക്ക്

5

അബൂദാബി: ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് തിങ്കളാഴ്ച ലുലു ഗ്രൂപ് ചെയർമാൻ എം. എ യൂസഫലിക്ക് ആദ്യ ഗോൾഡ് റസിഡൻസ് കാർഡ് വിതരണം ചെയ്തു. അഞ്ചു മുതൽ പത്ത് വർഷം വരെ ദീർഘകാല വിസ പ്രഖ്യാപനത്തിനു പുറമെയാണ് ബിസിനസുകാർക്കും പ്രതിഭാധനരായ വ്യക്തികൾക്കും ഗോൾഡ് കാർഡ് സമ്മാനിച്ച് സ്ഥിര താമസസ്ഥലം നൽകുന്നത്.

അബുദാബിയിൽ വെച്ചു നടന്ന ചടങ്ങിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രിഗേഡിയർ സയീദ് സലീം അൽ ഷംസിയാണ് ലുലു ഗ്രൂപ്പിന്റെ ചെയർമാനും ഡയറക്ടറുമായ യൂസഫലിക്കു ഗോൾഡ് കാർഡ് കൈമാറ്റം ചെയ്തത്. മൊത്തം 6800 പേർക്ക് വിതരണം ചെയ്യനുദ്ദേശിക്കുന്ന സ്ഥിരം റെസിഡൻസി ഗോൾഡ് കാർഡിന്റെ ആദ്യത്തെ ബാച്ച് ഗുണഭോക്താക്കൾ 100 ബില്യൻ ദിർഹമിനു മുകളിൽ നിക്ഷേപമുള്ള നിക്ഷേപകരാണ് .