ചൂടിൽ കറങ്ങി യു.എ.ഇ :45 ഡിഗ്രി വരെ

യു.എ.ഇ.യിൽ ചൂടുകൂടുന്നു
മുൻവർഷങ്ങളെ അപേക്ഷിച്ച് യു.എ.ഇ.യിൽ ഇത്തവണ വളരെ വൈകിയാണ് അന്തരീക്ഷ ഊഷ്മാവ് ഉയർന്നത്.
41 ഡിഗ്രി മുതൽ 45 ഡിഗ്രിവരെയാണ് ഇപ്പോൾ അന്തരീക്ഷ ഊഷ്മാവ്.

മിക്കയിടങ്ങളിലും തെളിഞ്ഞ വെയിലുള്ള കാലാവസ്ഥയാണ് പകൽ അനുഭവപ്പെടുന്നത്.

ജൂൺ ആദ്യവാരത്തോടെയാണ് ഊഷ്മാവിൽ പ്രകടമായ മാറ്റമുണ്ടായത്. നഗരപ്രാന്തങ്ങളിൽ ചൂടുകൂടുന്നതിനനുസരിച്ച പൊടിക്കാറ്റും ഉണ്ടാവുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

വൈകുന്നേരം ചിലപ്പോൾമാത്രം മേഘാവൃതമായ അന്തരീക്ഷവും കാണാം.