യുഎഇ വൈസ് പ്രസിഡന്റ്‌ ഔദ്യോഗിക സന്ദർശനത്തിനായി ജർമനിയിലേക്ക്

9

യുഎഇ വൈസ് പ്രസിഡന്റും ഡെപ്യൂട്ടി സുപ്രിം കമാഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമനിയിലേക്ക് തിരിക്കുന്നു.
നേരത്തെ ജർമൻ വിദേശകാര്യ മന്ത്രി ഹീകോ മാസ് അബൂദബിയിൽ യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി വിശദമായ ചർച്ച നടത്തിയിരുന്നു.ഗൾഫ് മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധിക്ക്
അടിയന്തര പരിഹാരം ഉണ്ടാകണം എന്ന് യുഎഇ അറിയിച്ചിരുന്നു.
ജർമൻ ചാൻസിലർ ഏഞ്ചല മെർക്കലുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തും തുടർന്ന് ജർമനിയിലെ വ്യവസായ സംരംഭകരുമായി ചർച്ചയും നടത്തും.