‘എന്റെ സഹോദരന്റെ മക്കൾ വിവാഹിതരാകുന്നു എല്ലാ ഭാവുകങ്ങളും’: ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

യു എ ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ 3 മക്കളുടെ (ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാശിദ് അൽ മക്തൂം, ശൈഖ് മക്തൂം ബിൻ മുഹമ്മദ് റാശിദ് അൽ മക്തൂം,ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് റാശിദ് അൽ മക്തൂം) രാജകീയ വിവാഹ സൽക്കാരത്തിന് യു എ ഇ വൈസ് പ്രസിഡന്റും സായുധ സേന ചീഫും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസ നേർന്നു

“എന്റെ സഹോദരന്റെ മക്കൾ വിവാഹിതരാകുന്നു എല്ലാ ഭാവുകങ്ങളും എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്”

രാജകീയ വിവാഹ സൽക്കാരം വൈകിട്ട് 4 മണിക്ക് ദുബായ് വോൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടക്കും.ലോക രാഷ്ട്രങ്ങളിലെ പ്രമുഖർ വിവാഹ സൽക്കാരത്തിന് പങ്കു ചേരും