യു.എ.ഇയിൽ ഉച്ചവിശ്രമം അനുവദിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ഉത്തരവ്

യുഎഇയിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചുകൊണ്ട് ഏറ്റവും പുതിയ ഉത്തരവ് വന്നിരിക്കുന്നു.

ഗൾഫ് നാടുകളിൽ ശക്തമായ ചൂട് ഉള്ളതിനാൽ യു.എ.ഇ എന്നും പുറം ജോലി ചെയ്യുന്ന തൊഴിലാളികളോട് അനുകൂലമനോഭാവം പുലർത്തുകയും അതുമൂലം എല്ലാ വർഷവും ഉച്ച വിശ്രമം അനുവദിക്കുകയും ചെയ്തു പോരുന്നതാണ്.

ഉച്ചവിശ്രമം അനുവദിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ഉത്തരവ് വന്നിരിക്കുന്നു. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12.30 മുതൽ 3 മണി വരെ പുറം ജോലി ചെയ്യുന്നവർക്ക് വിശ്രമം അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

ഇതിനെതിരായി ഏതെങ്കിലും തരത്തിൽ മേൽ പറയപ്പെട്ട സമയങ്ങളിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ടാൽ ഒരാൾക്ക് 5000ദിർഹം മുതൽ മുതൽ 50,000 ദിർഹം വരെ കമ്പനിക്ക് പിഴ ഈടാക്കുന്നതാണ്.

നിലവിൽ പറഞ്ഞിട്ടുള്ള ജോലി സമയത്തിന് പുറമേ അധിക സമയം ജോലി ചെയ്യേണ്ടി വന്നാൽ 25 ശതമാനത്തിലധികം ദിവസക്കൂലി നിർബന്ധമായും നൽകാനും യുഎഇ ഹ്യൂമൻ റിസോഴ്സ് മന്ത്രാലയം അറിയിച്ചു