ആദ്യ പൊതുപരിപാടിക്കായി വി.മുരളീധരൻ യു.എ.ഇ.യിലെത്തി

9

ദുബായ്: ചുമതലയേറ്റ ശേഷം ആദ്യ പൊതുപരിപാടിക്കായി വി.മുരളീധരൻ യു എ ഇ യി ലെത്തി. ദുബായ് സോനാപൂരിലുള്ള ലേബർ ക്യാമ്പ് സന്ദർശിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി സന്ദർശനത്തിന് തുടക്കം കുറിച്ചത്. തൊഴിലാളികളോട് കൂടി പ്രഭാത ഭക്ഷണവും കഴിച്ചു.

കേന്ദ്ര എമിഗ്രേഷൻ നിയമത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായും, തൊഴിൽ തട്ടിപ്പ്, വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ നിയമനം തുടങ്ങിയവയ്ക്ക് അതീവ പ്രാധാന്യം നൽകിയുള്ള നിയമം ആയിരിക്കും അതെന്നും വി മുരളീധരൻ പറഞ്ഞു

ശേഷം ഇന്ത്യൻ ബിസിനസ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തി.ഉച്ച കഴിഞ്ഞ് ഇന്ത്യൻ കോണ്സുലേറ്റിൽ പൊതു പരിപാടിയിലും മന്ത്രി പങ്കെടുക്കും