കേരളത്തിൽ ഉയർന്ന തിരമാലകൾക്ക് സാധ്യത, ജാഗ്രതൈ

കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്.14 ജൂൺ 2019 രാത്രി 11.30 വരെ കാസറഗോഡ് മുതൽ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്.

വേലിയേറ്റ സമയമായ രാവിലെ 7 മണി മുതൽ 10 മണി വരെയും വൈകീട്ട് 7 മണി മുതൽ 8 മണി വരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. തീരദേശ വാസികൾ ജാഗ്രത പാലിക്കുക.

പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു