സൗദി: സ്വകാര്യ വിമാനക്കമ്പനിയായ ’നസ്മ ’ എയർവേസിന്റെ അൽഖസീം തബൂക്കിലാണ് സ്വദേശി യുവതിയായ യാസ്മീൻ മൈമനി കഴിഞ്ഞ ദിവസം വിമാനമോടിച്ച് സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ പൈലറ്റ് എന്ന സ്ഥാനത്തിന് അർഹയായത്. യാസ്മീൻ മൈമനി ഉപരിപഠനം കഴിഞ്ഞു സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസ് കിട്ടി ആറു വർഷത്തോളം കോ- പൈലറ്റായി സേവനമനുഷ്ഠിക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മാസമാണ് നസ്മ എയര്‍ക്രാഫ്റ്റിൽ
പരിശീലകയായി കയറിയത്. പരീക്ഷണങ്ങള്‍
പൂര്‍ത്തിയാക്കുകയും എല്ലാ പരീക്ഷയിലും മികച്ചനേട്ടം കൈവരിക്കുകയും ചെയ്തതിന് ശേഷമാണ് വിമാനം പറത്തുവാനുള്ള അവസരം യാസ്മീൻ മൈമനിയെ തേടിയെത്തിയത്. സ്വന്തമായി പൈലറ്റാവണമെന്ന
മോഹം ഇപ്പോഴാണ് പൂര്‍ത്തിയാക്കിയതെന്നും യാസ്മീന് പറഞ്ഞു.