അനുവാദമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞു

8

മക്ക:അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച നിരവധി പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഹജ്ജിന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മക്കയിലേക്ക് പ്രവേശിക്കാന്‍ നിയന്ത്രണമേർപ്പെടുത്തിയിരുന്നു . മക്ക ഇഖാമയുള്ളവര്‍ക്കും, പ്രത്യേക അനുമതി പത്രമുള്ളവര്‍ക്കും മാത്രമേ  പ്രവേശനാനുമതി  ഉണ്ടായിരുന്നുള്ളൂ .അന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കകം മുക്കാല്‍ ലക്ഷത്തില്‍ പരം ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റുകളില്‍ നിന്ന് പിടികൂടി തിരിച്ചയച്ചു. മുപ്പതിനായിരത്തോളം  വാഹനങ്ങളേയും തിരിച്ചയച്ചിട്ടുണ്ട്. ട്രാഫിക്, ജവാസാത്ത്, ജയില്‍ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശക്തമായ പരിശോധനകളാണ് നടന്ന് വരുന്നത്. അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിച്ച് പിടിക്കപ്പെടുന്നവരെ നാട് കടത്തുകയാണ് ശിക്ഷ