ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ ഷോപ്പിങ് കേന്ദ്രമായ ലുലുവിൽ ഇനി കലാ പ്രകടനങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി ഒരിടം കൂടി .അൽ കോബാർ ലുലു ഹൈപ്പർ മാർക്കറ്റിലെ ഒന്നാം നിലയിൽ ആധുനിക സംവിധാനത്തോട് കൂടി സജ്ജീകരിച്ച മിനി ഓഡിറ്റോറിയത്തിൻറ്റെ ഉത്ഘാടനം പ്രവിശ്യയിലെ സാമൂഹിക – സാംസ്കാരിക -മാധ്യമ രംഗത്തെ പ്രമുഖരുടെ സാനിധ്യത്തിൽ ലുലു റീജണൽ ഡയരക്ടർ എം. അബ്ദുൽ ബഷീർ നിർവ്വഹിച്ചു. ലുലു റീജണൽ മാനേജർ സലാം സുലൈമാൻ, കൊമേഴ്സ്യൽ മാനേജർ കെ .ഹാഷിം ,ലുലു കോബാർ ഡൈപ്യൂട്ടി ജനറൽ മാനേജർ നൗഷാദ് എന്നിവരും സംബന്ധിച്ചു . പ്രവാസികളുടെ കലാ – സാംസ്കാരിക പ്രവർത്തങ്ങൾക്കായി ലുലുവിൽ ഒരിടം ഒരുക്കുകയെന്നത് തങ്ങളുടെ ചിരകാലാഭിലാഷമായിരുന്നുവെന്നും അത് പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ലുലു മാനേജ്മെൻറ്റ് ഏറെ സന്തുഷ്ടരാണെന്നും ലുലു റീജണൽ ഡയറക്ടർ എം അബ്ദുൽ ബഷീർ പറഞ്ഞു. ദമ്മാം ക്രിമിനൽ കോടതിയിലെ മലയാള പരിഭാഷകൻ മുഹമ്മദ് നജാത്തി ,പി .എം നജീബ്, മുസ്തഫ തലശ്ശേരി ,ഫിറോസ് കോഴിക്കോട് സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, സിറാജ് പുറക്കാട്, മാധ്യമ പ്രവർത്തകരായ അഷ്റഫ് ആളത്ത് ,ഹബീബ് ഏലംകുളം ,സാജിദ് ആറാട്ടുപുഴ, പി.ടി അലവി, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, സുബൈർ ഉദിനൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .മിനി ഓഡിറ്റോറിയത്തിലേക്കുള്ള ബുക്കിങ്ങുകളും ഇതിനകം ആരംഭിച്ചു .കൂടുതൽ വിവരങ്ങൾക്കായി ലുലു അൽകോബാർ കസ്റ്റമർ സർവീസുമായി ബന്ധപ്പെടാവുന്നതാണെന്നും ലുലു മാനേജ്മെൻറ്റ് അറിയിച്ചു.
Home SAUDI ARABIA അൽ കോബാർ ലുലു ഹൈപ്പർ മാർക്കറ്റിൽ ആധുനിക സംവിധാനത്തോട് കൂടിയുള്ള മിനി ഓഡിറ്റോറിയം തുറന്നു