ആതുര ശുശ്രൂഷ രംഗത്ത് ചരിത്രമായ സിസ്റ്റർ ലിനിക്ക് ബഹ്റൈൻ പ്രവാസി മലയാളികളുടെ പ്രണാമം

88

മനാമ: ആതുര ശുശ്രൂഷ രംഗത്ത് സ്വജീവൻ കൊണ്ട് ചരിത്രമെഴുതിയ സിസ്റ്റർ ലിനിക്ക് ബഹ്റൈൻ പ്രവാസി മലയാളികളുടെ പ്രണാമം. ഒരുമ ബഹ്റൈൻ സംഘടിപ്പിച്ച ‘സ്നേഹ സ്മൃതി’യിൽ സിസ്റ്റർ ലിനിയുടെ ഭർത്താവും ബഹ്ൈറൻ മുൻ പ്രവാസിയുമായ സജീഷ്, മക്കളായ റിതുൽ (ആറ്), സിദ്ധാർത്ഥ്(മൂന്ന്), ലിനിയുടെ മാതാവ് രാധ എന്നിവർ മുഖ്യാതിഥികളായിരുന്നു.

പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഏവരുടെയും ശ്രദ്ധാകേന്ദ്രവും ഇവരായിരുന്നു. നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ അതേരോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനി മരണക്കിടക്കയിൽ കിടന്നുക്കൊണ്ട് തന്റെ ഭർത്താവിന് എഴുതിയ കത്തിൽ അന്തിമാഭിലാഷമായി മക്കളെ ബഹ്റൈൻ കാണിക്കാൻ കൊണ്ടുപോകണമെന്ന് അഭ്യർഥിച്ചിരുന്നു. ഇൗ ആഗ്രഹ സഫലീകരണത്തിനായാണ് ഒരുമ മുൻകൈയെടുത്ത് കുട്ടികളെ ഉൾപ്പെടെയുള്ളവരെ ബഹ്റൈനിലേക്ക് ക്ഷണിച്ച് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

സോമൻബേബി, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ,  എ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ്, സംഘാടക കമ്മിറ്റി രക്ഷാധികാരി ആർ.പരിത്രൻ, ചെയർമാൻ ചെമ്പൻ ജലാൽ,ഒരുമ പ്രസിഡൻറ് സവിനേഷ്, സെക്രട്ടറി സനീഷ്, ജനറൽ കൺവീനർ അവിനാഷ്, ട്രഷറർ ഗോപാലൻ, പ്രോഗ്രാം കൺവീനർ വി.കെ. ജയേഷ്, പ്രോഗ്രാം കോ ഒാർഡിനേറ്റർ ബബിലേഷ്, ഒാർഗനൈസർ ഷിബീഷ് എന്നിവർ  സംബന്ധിച്ചു. തുടർന്ന് മെലഡി ഗാനമേളയും നടന്നു.