മദീന :ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ ആദ്യസംഘം നാളെ പുലർച്ചെ പുണ്യഭൂമിയിലിറങ്ങും. പ്രവാചക നഗരിയായ മദീനയിലേക്കാണ് ഇത്തവണ ഇന്ത്യയിൽനിന്ന് സർക്കാർ കോട്ടയിൽ വരുന്ന ഹാജിമാർ എത്തുന്നത്.
ഇന്ന് രാത്രിയോടെ ഡൽഹിയിൽനിന്ന് 420 തീർഥാടകരുമായി പുറപ്പെടുന്നഎയർഇന്ത്യ വിമാനം നാളെ പുലർച്ച 3.15ന് മദീനയിലെ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. ഇന്ത്യന്‍ അംബാസഡർ ഡോ. ഔസാഫ് സഈദ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാൻ ശൈഖ് എന്നിവരുടെ നേതൃത്വത്തിൽ ഹാജിമാരെ വരവേൽക്കും. രണ്ട് ലക്ഷം ഹാജിമാർക്കാണ് ഈ വർഷം ഇന്ത്യയിൽനിന്ന് ഹജ്ജിന് അവസരം ലഭിച്ചത് .ഇതിൽ 1,40,000 പേർ ഹജ്ജ് കമ്മിറ്റി വഴിയും ബാക്കി വരുന്ന 60,000 പേർ സ്വകാര്യഗ്രൂപ് വഴിയുമാണ് തീർഥാടനത്തിന് എത്തുക. കേരളത്തിൽ നിന്നുമുള്ള ഹാജിമാരുട ആദ്യ സംഘം കോഴിക്കോട്ടുനിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ജൂലൈ ഏഴിനാണ് മദീനയിലെത്തുക .കനത്ത ചൂടാണ് മദീനയിൽ ഇപ്പോൾ അനുഭവപ്പെടുന്നത് .ഇത് 46 ഡിഗ്രിവരെ എത്താമെന്ന കലാവാസസ്ഥ പ്രവചനമുണ്ട്. കഠിന ചൂട് ആയിരിക്കും ഹാജിമാർ നേരിടുന്ന പ്രധാന പ്രശ്നം. മദീനയിൽ രണ്ട് മേഖലകളിലായാണ് ഇന്ത്യൻ തീർഥാടകർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത് മസ്ജിദുന്നബവിക്ക് ചുറ്റും 500 മീറ്റർ അകലത്തിൽ മർകസിയ മേഖലയിലും ഒരു കിലോമീറ്ററിന് താഴെ ദൂരപരിധിക്കുള്ളിൽ നോൺ മർക്കസിയ മേഖലയിലുമാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്.എട്ടുദിവസം മദീനയിൽ താമസിച്ചശേഷമാണ് തീർഥാടകർ ബസ് മാർഗം മക്കയിലേക്ക് പോവുക.ഇന്ത്യൻഹജ്ജ്മിഷൻറ്റെനേതൃത്വത്തിൽഎല്ലാഒരുക്കങ്ങളുംപൂർത്തിയാക്കികഴിഞ്ഞുഡോക്ടർമാരുംആരോഗ്യപ്രവർത്തകരുമുൾപ്പെടെ 1250ലേറെ ഉദ്യോഗസ്ഥർ ഹാജിമാരെ സേവിക്കാൻപുണ്യഭൂമിയിൽസദാസമയവും ഉണ്ടാവും. ഇതുകൂടാതെ മൂവായിരത്തിൽപരം മലയാളി ഹജ്ജ് വളൻറിയർമാർ മക്കയിലും മദീനയിലും സന്നദ്ധസേവനത്തിനായി ഒരുങ്ങിയിട്ടുമുണ്ട്. വിമാനത്താവളത്തിലടക്കം ഇവരുടെ സേവനം ഹാജിമാർക്ക് ലഭിക്കും