എംഎം മണി രാജിവെക്കുക : കെഎംസിസി

അൽകോബാർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദീർഘവീക്ഷണമില്ലാത്ത നിലപാടുകളിലൂടെ സാമ്പത്തിക തൊഴിൽ മേഖലകളിൽ പ്രയാസപ്പെടുന്ന ജനങ്ങളുടെ മേൽ ഭീമമായ വൈദ്യുത ചാർജ് വർദ്ധന നടപ്പാക്കിയ കേരള സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കെഎംസിസി അൽകോബാർ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു .സമീപകാലത്ത് ഡാം മാനേജ്മെൻറ്റിലെ വീഴ്ച  സൂചിപ്പിക്കുന്നത്. സൂചിപ്പിക്കുന്നത് .വൈദ്യുതി വകുപ്പ് മന്ത്രിയും ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാന ചരിത്രത്തിലെ കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങൾ ആണെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വിതച്ച തീരുമാനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും ചെറുകിട കാർഷിക-വ്യാവസായിക മേഖലക്കും ദുരിതം സമ്മാനിച്ച മന്ത്രി എംഎം മണി തൽസ്ഥാനം രാജിവെക്കണമെന്നും സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ  കുഞ്ഞു മുഹമ്മദ് കടവനാട്,സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.