തബൂക്ക്: തബൂക്കിൽ ഏഴാമത് പുഷ്പ- ഫല- സസ്യ മേള ആരംഭിച്ചു. അമീർ ഫഹദ് ബിൻ സുൽത്താൻ ഗാർഡനിലൊരുക്കിയ മേളയിൽ വൈവിധ്യമാർന്ന പൂക്കളാണ് പ്രദർശനത്തിനൊരുക്കിയിരിക്കുന്നത്. 8152 ചതുരശ്ര മീറ്ററിൽ മുനിസിപ്പാലിറ്റിക്ക് കീഴിൽ വിവിധ വർണ പൂക്കളാൽ ഒരുക്കിയ പുഷ്പ പരവതാനിയാണ് മുഖ്യ ആകർഷണം. മേളയോടനുബന്ധിച്ച് മേഖലയിൽ ഉൽപാദിപ്പിക്കുന്ന വിവിധതരം പഴങ്ങളുടെ പ്രദർശനമുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇത് ഒരുക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.