ഒഐസിസി മലപ്പുറം ജില്ലാകമ്മിറ്റിയുടെ കൈത്താങ്ങ്

ദമ്മാം :ദമ്മാം സെക്കൻഡ്  ഇൻഡസ്ട്രിയൽ സിറ്റിയിലെ ലേബർ ക്യാമ്പിൽ 10 മാസത്തോളമായി ശമ്പളം ലഭിക്കാതെയും, കൃത്യമായി  ഭക്ഷണം പോലുമില്ലാതെയും  ദുരിതമനുഭവിക്കുന്ന,  മലയാളികൾ അടക്കമുള്ള  നിരവധി ആളുകൾക്ക് ഒഐസിസി ദമ്മാം മലപ്പുറം ജില്ലാകമ്മിറ്റിയുടെ സാന്ത്വനഹസ്തം. അരിയും, ഓയിലും, പച്ചക്കറികളും  അടക്കമുള്ള ഭക്ഷണസാധനങ്ങളും മറ്റ്‌  നിത്യോപയോഗ സാധനങ്ങളും സുമനസ്സുകളുടെ സഹായത്താൽ സമാഹരിച്ച് എത്തിച്ച് കൊടുത്ത്കൊണ്ടാണ് ഒഐസിസി മലപ്പുറം ജില്ലാകമ്മിറ്റി കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായത്. വിഭവ സമാഹരണം നടത്തുന്നതിനും അത് എത്തിച്ച് കൊടുക്കുന്നതിനും മലപ്പുറം ജില്ലാ ഒഐസിസി പ്രസിഡന്റ് ഗഫൂർ വണ്ടൂർ, ജനറൽ സെക്രട്ടറി ഹമീദ് മരക്കാശേരി, റീജണൽ വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് ആസിഫ് താനൂർ, ജില്ലാ സെക്രട്ടറി റിയാസ് വളാഞ്ചേരി, അൻവർ വണ്ടൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ  അഷ്‌റഫ്‌ കൊണ്ടോട്ടി, ,ഷാഹിദ്,സിദ്ദിഖ്,നിയാസ്,ഷൗക്കത്ത്,ജാഫർ എന്നിവർ നേതൃത്വം നൽകി.