ഒമാനിൽ വാഹനാപകടം :4 പേർ മരിച്ചു

ഒമാനിലെ ജബല്‍ അല്‍ അക്ദറിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. എട്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ യാത്ര ചെയ്യുകയായിരുന്ന വാഹനം റോഡരികിലുള്ള വസ്തുവില്‍ ഇടിച്ചുമറിയുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്. ജബല്‍ അല്‍ അക്ദറിലേക്ക് യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍പെട്ടത്. മരിച്ചവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.