ഒരു പുതിയ നികുതി കൂടി പ്രവാസിയുടെ അക്കൗണ്ടിൽ വന്നുചേരുമെന്ന് സൂചന

നാളിതുവരെ കേൾക്കാത്ത ഒരു പുതിയ നികുതി കൂടി പ്രവാസിയുടെ അക്കൗണ്ടിൽ വന്നുചേരുമെന്ന് സൂചന. നാട്ടിൽ നിന്ന് ആരെങ്കിലും, വിദേശത്തു കഴിയുന്ന ബന്ധുവിനോ സുഹൃത്തിനോ 50000 രൂപയ്‌ക്ക് മുകളിൽ വിലവരുന്ന ഏതെങ്കിലും തരത്തിലുള്ള ഗിഫ്റ്റ് നൽകിയാൽ അതിന്മേൽ നികുതി നൽകേണ്ടിവരും. ജൂലൈ 5 മുതൽ പ്രാബല്യത്തിൽ വരുന്നതാണ് ഈ നിയമം . 10 ലക്ഷത്തിനു മുകളിൽ വിലവരുന്ന ഗിഫ്റ്റോ മണി ട്രാൻസ്‌ഫെറോ ഉണ്ടായാൽ പ്രവാസി ഈ വകയിൽ 30 % നികുതി അടയ്‌ക്കേണ്ടിവരും . അടുത്ത ഏപ്രിൽ 1 മുതൽ ഇക്കാര്യം പ്രാബല്യത്തിൽ വരും .