ഓഗസ്റ്റ് 5 മുതൽ കുവൈറ്റ്‌ – കണ്ണൂർ ഇൻഡിഗോ വിമാന സർവീസ് സമയത്തിൽ മാറ്റം

കുവൈറ്റ് സിറ്റി:  കുവൈത്തിൽ നിന്നും കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനസർവീസ് സമയത്തിൽ ഓഗസ്റ്റ് 5 മുതൽ മാറ്റം. ആഗസ്റ്റ് നാലുവരെ നിലവിലുള്ളതുപോലെ രാവിലെ 8 10ന് കുവൈത്തിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 3: 35 കണ്ണൂരിൽ എത്തുന്ന രീതി തന്നെ തുടരും. എന്നാൽ ഓഗസ്റ്റ് 5 മുതൽ ഉച്ചയ്ക്ക് 12 :30 ന് കുവൈറ്റിൽ നിന്നും പുറപ്പെട്ട് വൈകുന്നേരം 7 :55 ന് കണ്ണൂരിലെത്തും. നിലവിൽ
കണ്ണൂരിൽ നിന്നും കുവൈറ്റിലേക്ക് രാവിലെ 5 മണിക്ക് പുറപ്പെട്ടുന്ന ഫ്ലൈറ്റ് ആഗസ്ത് 5 മുതൽ രാവിലെ 9:00 മണിക്കാണ് പുറപ്പെടുക
കുവൈറ്റിൽ 11:30നു എത്തിച്ചേരുകയും ചെയ്യും