മക്ക :മക്കയിലും മദീനയിലും ചൂട് കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ഹാജിമാര്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിര്‍ജലീകരണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആവശ്യത്തിന് വെള്ളം കരുതണമെന്നതാണ് പ്രധാന മുന്നറിയിപ്പ്. കത്തുന്ന ചൂടിലാണ് ഹാജിമാര്‍ ഹറമിലെത്തുന്നത്. കുടകരുതാനും വെള്ളം കുടിക്കാനും തുടര്‍ച്ചയായി നിര്‍ദേശം നല്‍കുന്നുണ്ട് ഹജ്ജ് മിഷന്. വഴി നീളെ സഹായവുമായി മലയാളി സന്നദ്ധ സംഘങ്ങളും സംഘങ്ങളും സജ്ജമാണ്