കളിക്കളത്തില്‍ ചന്ദ്രയാൻ കുതിച്ചുപൊങ്ങി

10

മനാമ:ബഹ്‌റൈന്‍ കേരളീയ സമാജം കുട്ടികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള സമ്മര്‍ ക്യാമ്പായ കളിക്കളത്തില്‍ ഭാരത ശാസ്ത്ര ഗവേഷണരംഗത്തെ ചരിത്ര നേട്ടത്തിന്‍റെ തത്സമയ ദ്രിശ്യവിരുന്നിനു വേദിയോരുക്കിയതായി സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ അറിയിച്ചു.

ശ്രീഹരികോട്ടയില്‍ തിങ്കളാഴ്ച്ച ബഹ്‌റൈന്‍ സമയം പകല്‍ 12.13 ന് ചന്ദ്രനിലേക്ക് കുതിച്ചുയര്‍ന്ന ബഹിരാകാശപേടകം ബാഹുബലിയുടെ തത്സമയ സംപ്രേക്ഷണം സമാജം ഡി ജെ ഹാളിലെ വലിയ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന 150 ല്‍ പരം കുട്ടികള്‍ ജന്മനാടിന്റെ ശാസ്ത്ര ഗവേഷണരംഗത്തെ കുതിപ്പില്‍ ഹര്‍ഷാരവം മുഴക്കി.

സമ്മര്‍ ക്യാമ്പ്‌ ഡയരക്ടര്‍ ചിക്കൂസ് ശിവന്‍, രാജേശ്വരി ശിവന്‍ , സമാജം കലാ വിഭാഗം സെക്രട്ടറി ,ഹരീഷ് മേനോന്‍, ജനറല്‍ കണ്‍വീനര്‍ മനോഹരന്‍ പാവറട്ടി, കണ്‍വീനര്‍ ജയ രവി കുമാര്‍ ടോണി പെരുമാനൂര്‍ എന്നിവര്‍ തത്സമയ ദ്രിശ്യവിരുന്നിനു നേതൃത്വം നല്‍കി. വര്‍ണ്ണാഭമായ ദ്രിശ്യവിരുന്നോടെ ആഗസ്ത് 16 ന് കളിക്കളത്തിന്റെ കളംപിരിയുമെന്ന് സംഘാടകര്‍ അറിയിച്ചു.