കുവൈത്തിൽ വാഹനാപകടം മൂലം ഉണ്ടാകുന്ന മരണനിരക്കിൽ 4% വർധനവ്

കുവൈത്ത് സിറ്റി :കുവൈത്തിൽ വാഹനാപകടം മൂലം ഉണ്ടാകുന്ന മരണനിരക്കിൽ 4% വർധനവ്. കഴിഞ്ഞ വർഷം മാത്രം 263 പേർക്കാണ് റോഡപകടങ്ങളിൽ ജീവൻ നഷ്ടമായത്. ഏറ്റവും അധികം പേർ മരണപ്പെട്ടത് കുവൈത്തിലെ അഹമ്മദിയിലാണ് 86 പേർക്കാണ് ഇവിടെ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് . കുറവ് മരണം രേഖപ്പെടുത്തിയ സിറ്റിയിൽ 13 പേർക്കും ജീവൻ നഷ്ടമായി.