കുവൈറ്റിൽ പെട്രോളിയം കമ്പനി ശമ്പളം നൽകുന്നില്ലെന്ന് പരാതി

കുവൈത്ത് സിറ്റി : ശമ്പളം കൃത്യമായി നൽകാതെ പെട്രോളിയം കമ്പനി കബളിപ്പിക്കുന്നതായി തൊഴിലാളികൾ. അൽമുതലയിലാണ് തൊഴിലാളികൾ കമ്പനിക്കെതിരെ സമരം നടത്തിയത്. കൃത്യമായി ശമ്പളം നൽകാതെ കമ്പനി ചൂഷണം ചെയ്യുന്നതായാണ് തൊഴിലാളികളുടെ ആരോപണം. സമരം ശ്രദ്ധ നേടിയതോടെ കമ്പനി മാനേജ്മെൻറ് തൊഴിലാളികളുമായി ചർച്ച നടത്തുകയും സാലറി എത്രയും പെട്ടെന്ന് കൊടുത്തു വീട്ടുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. അതേസമയം തൊഴിലാളികളെ കബളിപ്പിച്ചതിന് കമ്പനി മാനേജ്മെന്റിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്