കുവൈറ്റിൽ മദ്യത്തിന്റെ കണക്കുകൾ രേഖകളിൽ കാണിക്കാതെ 8 പോലീസ്  ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി :റെയ്ഡിനിടെ പിടിച്ചെടുത്ത മദ്യത്തിന്റെ കണക്കുകൾ രേഖകളിൽ കാണിക്കാതെ തട്ടിപ്പ് നടത്തിയതിന് തുടന്ന് 8   പോലീസ്  ഉദ്യോഗസ്ഥരെ  സർക്കാർ പിരിച്ചുവിട്ടു. കുവൈത്ത് ആഭ്യന്തരമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിലൂടെയാണ് പിരിച്ചു വിടൽ നടപ്പിലാക്കിയത്. പോലീസ് റെയ്ഡിലൂടെ പിടികൂടിയ വസ്തുക്കളുടെ കണക്കുകൾ ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിക്കാതെയുള്ള നിയമലംഘനം പതിവായതോടെയാണ് ആഭ്യന്തര മന്ത്രി ഇവർക്കെതിരെ കർശനനടപടി സ്വീകരിച്ചത്.