കെസിഎഫ് ബഹ്‌റൈൻ നാഷനൽ കമ്മിറ്റി 2019-2021പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

11

മനാമ: കെസിഎഫ് ബഹ്‌റൈൻ നാഷനൽ കമ്മിറ്റി 2019-2021പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂലൈ 5ന് സഗയ്യ റെസ്റ്റോറന്റ് ഹാളിൽ വെച്ചു നടത്തിയ ജനറല്‍ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മജീദ് സഅദി ഉസ്താദ് ദുആയോടെ ആരംഭിച്ച പരിപാടി അലി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമദ് ഉജിരെബെറ്റു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഹാരിസ് സംപ്യ 2017-19 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറർ അസീസ് സുള്യ 2017-19 ലെ കണക്കുകള്‍ അവതരിപ്പിച്ചു. കെസിഎഫ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഫാറൂഖ് എസ് എം അധ്യക്ഷനായിരുന്നു.

മുഖ്യാതിഥിയും തെരെഞ്ഞെടുപ്പ് ഓഫീസറുമായി എത്തിയ കെസിഎഫ് ഐഎൻസി ഫിനാൻസ് കണ്ട്രോളർ ഡോ:ശൈഖ് ബാവാ പുതിയ കമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍:-

പ്രസിഡണ്ട്‌: ജമാലുദ്ദീൻ വിട്ടൽ
ജനറല്‍ സെക്രട്ടറി: ഹാരിസ് സംപ്യാ
ട്രഷറര്‍: ഇഖ്ബാൽ മഞ്ഞനാടി‍

ഓർഗനൈസിംഗ് ചെയർമാൻ: സമദ് ഉജിറെബെട്ടു
കണ്‍വീനര്‍:സൂഫി പൈമ്പാച്ചൽ

എഡ്യൂക്കേഷൻ ചെയർമാൻ: കളന്ദർ കക്കെപദവ്‌
കണ്‍വീനർ: മൻസൂർ ബെൽമ

അഡ്മിൻ ചെയർമാൻ:അസീസ് സുള്യ
കണ്‍വീനര്‍: സവാദ് ഉള്ളാൾ

റിലീഫ് ചെയർമാൻ: കരീം ഉച്ചിൽ
കണ്‍വീനര്‍: ഹനീഫ് ജികെ

ഇഹ്‌സാൻ ചെയർമാൻ: മജീദ് മദാപുറ
കണ്‍വീനര്‍: ഹനീഫ് കിന്യ

പബ്ലിക്കേഷൻ ചെയർമാൻ: ലതീഫ് പേരൊലി
കണ്‍വീനര്‍:തൗഫീഖ് ബെൽത്തങ്ങടി

ഐ ടീം കണ്‍വീനര്‍: റിയാസ് സുള്യ

അഡ്മിൻ വിങ് ചെയർമാൻ ബഷീർ കാർലെ അവതരിപ്പിച്ചു. ഹാരിസ് സംപ്യാ നന്ദി പറഞ്ഞു മൂന്നു സ്വലാത്തോടു കൂടി സമാപിച്ചു.