കെ. സി. ഇ. സി. 2019-20 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) 2019-20 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 2019 ജൂലൈ 9, വൈകിട്ട് 7.30 ന്‌ കേരളാ കത്തോലിക്ക് അസോസിയേഷന്‍ (കെ.സി.എ.) ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. പ്രസിഡണ്ട് റവ. ഫാദര്‍ ഷാജി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതു സമ്മേളനത്തില്‍ ആംഗ്ലിക്കൻ സഭയുടെ ഗൾഫ്‌ & സൈപ്രസ്‌ മേഖലകളുടെ ചുമതലയുള്ള ആർച്ച്‌ ഡീക്കനായ ബഹു. ഡോ. ബിൽ ഷെവാർട്ട്സ്‌ ഒ.ബി.ഇ. മുഖ്യ അഥിതി ആയിരിക്കും. പ്രവര്‍ത്തന വര്‍ഷത്തിലെ “തീം”, “ലോഗോ” എന്നിവയുടെ പ്രകാശനവും നടക്കുമെന്ന്‍ കെ. സി. ഇ. സി. സെക്രട്ടറി ശ്രീമതി ജോ തോമസ്, ട്രഷറാര്‍ അലക്സ് ജോണ്‍ എന്നിവര്‍ അറിയിച്ചു.