കേരളത്തിലെ ആദ്യ ഹജ്ജ് സംഘം മദീനയിൽ

മദീന :കേന്ദ്ര ഹജജ് കമ്മിറ്റി മുഖാന്തരം ഈ വർഷം വിശുദ്ധ ഹജജ് കർമ്മത്തിനായി കേരളത്തിൽ നിന്നും എത്തുന്ന ആദ്യ ഹജ്ജ് സംഘത്തിന് മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര വിമാനതാവളത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.  കരിപ്പൂരിൽ നിന്നും സൗദി എയർലെൻസിന്റെ SV 5749 വിമാനത്തിൽ 300 പേരടങ്ങുന്ന ആദ്യ സംഘം സൗദ്യ സമയം 4:40 നാണ് മദീന എയർപ്പോർട്ടിൽ ഇറങ്ങിയത്.  എമിഗ്രേഷൻ നടപടികൾക്ക് ശേഷം പുറത്തേക്ക് എത്തിയ ഹാജിമാരെ  ഇന്ത്യൻ ഹജജ് മിഷൻ ജീവനക്കാരും മദീനയിലെ മലയാളി സംഘടനകളും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. കുട്ടികളും വനിത പ്രവർത്തകരടക്കം ഒരു സംഘം മലയാളി ഹജജ് തീർഥാടക സംഘത്തെ സ്വീകരിക്കാൻ വിമാനതാവളത്തിലെത്തിയിരുന്നു ഈത്തപ്പഴങ്ങളും ലഘുഭക്ഷണങ്ങളും നൽകിയാണ് കെ എം സി സി, വെൽഫയർ ഫോറമടക്കമുള്ള സംഘടനകൾ ഹാജിമാരെ പ്രവാചകനഗരിയിലേക്ക് സ്വാഗതം ചെയ്തത്.ആദ്യ വിമാനത്തിൽ ഹാജിമാരുടെ സേവനത്തി തായി ഗവൻമെൻറ്റ് വളണ്ടിയർമായ സൈതലവി നെല്ലി കോട്ട് പറമ്പത്തും, മുജീബ് റഹ്മാൻ പൂഞ്ചിരിയും അനുഗമിച്ചിരുന്നു. മദീനയിലെത്തിയ ഹാജിമാരെ ഹജജ് മിഷൻ ഏർപെടുത്തിയ പ്രത്യേക  ബസ്സുകളിൽ  താമസസ്ഥലമായ ഹറം പരിസരത്തുള്ള നദ സൊഹാർ ഹോട്ടലിലേക്കെത്തിക്കുകയുംചെയ്തു.സൗദി കെ എം സി സി നാഷ്ണൽ ഹജജ് സെല്ലിന്റെ നേതാക്കളായ അഹമ്മദ് പാളയാട്ട്, പി എം അബ്ദുൽ ഹഖ്, മുജീബ് പൂക്കുട്ടൂർ, കുഞ്ഞിമോൻ കാക്കിയ, ഗഫൂർ പട്ടാമ്പി എന്നിവരും മദീന ഹജജ് സെൽ ഭാരവാഹികളായ സൈത് മൂന്നിയൂർ, ശെരീഫ് കാസർക്കോട്, ഹംസ പെരുമ്പലം, ഫൈസൽ വെളിമുക്ക്, നാസർ തടത്തിൽ, അഷ്റഫ് അഴിഞ്ഞിലം, കബീർ വല്ലപ്പുഴ, മഹബൂബ് കീഴ്പറമ്പ് ,ഷാജഹാൻ ചാലിയം, അഹമ്മദ് മുനമ്പം, മുസ്ഥഫ പെരിമ്പലം ,വനിത നേതക്കളായ സെമീഹാമഹബൂബ്, സെക്കീന ഷാജഹാൻ, റ നീസ അഹമ്മദ്, സുലൈഖ മജീദ് എന്നിവർ ചേർന്ന് എയർപോർട്ടിൽ വെച്ച് ഹാജിമാരെ സ്വീകരിക്കാൻ നേതൃത്വം നൽകി.