കേരളത്തില്‍ നിന്നും പുറപ്പെട്ട ആദ്യ മലയാളീ ഹജ്ജ്‌ സംഘം മദീനാ സന്ദർശനത്തിന്‌ ശേഷം മക്കയിലെത്തി..

മക്ക: കഴിഞ്ഞ ഏഴിന്‌ കേരളത്തില്‍ നിന്നും ഇന്ത്യന്‍ ഹജ്ജ്‌ മിഷന്‍ വഴി പുറപ്പെട്ട ആദ്യ മലയാളീ ഹജ്ജ്‌ സംഘം മദീനാ സന്ദർശനത്തിന്‌ ശേഷം വിശുദ്ധ മക്കയിലെത്തി..

ചൊവ്വാഴ്‌ച്ച വൈകുന്നേരത്തോടെ അസീസിയ്യാ കാറ്റഗറിയിലെ 147,142, 177,720 എന്നീ ബില്‍ഡിങ്ങിലെത്തിയ ഹാജിമാർക്ക്‌ ഇന്ത്യൻ എംബസി ഉദ്യാഗസ്ഥരും മക്കാ കെഎംസിസി യുടെയും, മുത്വവ്വഫിന്റെയും നേതൃത്വത്തില്‍ ഊഷ്‌മളമായ സ്വീകരണം നല്‍കി, അൽപ സമയം വിശ്രമിച്ചു ഹാജിമാർ മക്ക കെഎംസിസിയുടെ ത്വവാഫ് വിംഗിന്റെ നേതൃത്വത്തിൽ ത്വവാഫിനും, സഹിക്കും വേണ്ടി അസിസിയയിൽ നിന്ന് ബസ് നമ്പർ 3A മാർഗ്ഗം ഹറമിലേക്ക് പോയി.

മദീനയില്‍ നിന്നെത്തിയ ഹാജിമാർക്ക്‌ മക്കാ കെ എം സി സി മുസല്ലയടങ്ങിയ ക്വിറ്റും ലഘുപാനീയങ്ങളും ഭക്ഷണവും വിതരണം ചെയ്‌തു. മക്കാ കെ എം സി സി പ്രസിഡണ്ട്‌ കുഞ്ഞുമോന്‍ കാക്കിയ സൗദി കെ എം സി സി ഹജ്ജ്‌ സെല്‍ കണ്‍വീനർ മുജീബ്‌ പൂക്കോട്ടൂർ, വളണ്ടിയർ ക്യപ്‌റ്റന്‍ മുസ്‌തഫ മുഞകൂളം.‌ കോ ഓഡിനേറ്റർ നാസർ കിന്‍സാറ , സുലൈമാൻ മാളിയേക്കൽ, ഹംസ മണ്ണാർമല, കുഞ്ഞാപ്പ പൂക്കോട്ടൂർ, മുസ്‌തഫ പട്ടാമ്പി, ഹംസ സലാം, മുഹമ്മത്‌ ഷാ തുടങ്ങിയവർ സ്വീകരണത്തിന്‌ നേതൃത്വം നല്‍കി.