കൊല്ലത്ത് തെങ്ങ് കടപുഴകി വീണ് ഒരാൾ മരിച്ചു

കൊല്ലം: കാറ്റിൽ തെങ്ങ് കടപുഴകിവീണ് ഗൃഹനാഥൻ മരിച്ചു.കൊല്ലം അഞ്ചാലുംമൂടാണ് സംഭവം. പനയം ചോനംചിറ കുന്നിൽതൊടിയിൽ വീട്ടിൽ ദിലീപ് കുമാര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. വീട്ടുമുറ്റത്തുനിന്ന ദിലീപിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.