ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: 52 പേർ കൊല്ലപ്പെട്ടു.

10

ബ്രസീലിലെ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ കലാപത്തിൽ 52 പേർ കൊല്ലപ്പെട്ടു. ബ്രസീലിലെ അൾട്ടമിറ ജയിലിലാണ് സംഭവം. ജയിലില്‍ കഴിയുന്നവരിലെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തില്‍ കലാശിച്ചത്.

സംഘര്‍ഷം അഞ്ച് മണിക്കൂറോളം നീണ്ടു. 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയിലായിരുന്നു. ഒരു വിഭാഗം ജയിലിന് തീവച്ചതിനെ തുടർന്ന് നിരവധി പേർ ശ്വാസം മുട്ടിയും മരിച്ചു. രണ്ട് ജയിൽ ജീവനക്കാരെ കലാപകാരികൾ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചുവെന്ന് സർക്കാർ അറിയിച്ചു. ബ്രസീലില്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയില്‍.