ജിസാന്‍, അബഹ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ വ്യോമാക്രമണം

6

റിയാദ്: സൗദിയിലെ ജനവാസ മേഖലകളായ ജിസാന്‍, അബഹ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികള്‍ വ്യോമാക്രമണം നടത്തി. ഹൂതികളുടെ ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ സൗദി സഖ്യസേന തകര്‍ത്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി തവണയാണ് സൗദിയിലേക്ക് യെമനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണമുണ്ടാകുന്നത്. ആക്രമണങ്ങളില്‍ 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു സിറിയന്‍ പൗരന്‍ മരിക്കുകയും ചെയ്തിരുന്നു.