ദമ്മാമില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു.

5

ദമ്മാം :സൗദിയിലെ ദമ്മാമില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം നീരോല്‍പ്പാലം പറമ്പില്‍ പീടിക സ്വദേശി  അബ്ദുല്‍ ബഷീര്‍ ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ദമ്മാം സെക്കൻറ്​ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെച്ചാണ്  അപകടമുണ്ടായത്​. ബഷീര്‍ സംഭവ സ്ഥലത്ത് തന്നെ തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി