ദുബായിൽ ഗതാഗത നിയമം ലംഘിച്ച 20 പേരെ നാടുകടത്തി

ദുബായ് : രേഖകളില്ലാതെ യാത്ര ചെയ്തതുൾപ്പടെയുള്ള ഗതാഗത നിയമലംഘിച്ച 2100 സംഭവങ്ങൾ ഒരു മാസം നടത്തിയ പരിശോധനയിൽ ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) കണ്ടെത്തി. തുടർച്ചയായി ഇങ്ങനെ നിയമംലംഘിച്ച 20 പേരെ നാടുകടത്തുകയും 60 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു . എയർപോർട്ട് പൊലീസ് സെന്റർ, ടൂറിസ്റ്റ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് ഓഫ് ദുബായ് പൊലീസ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.