നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു

ശൈഖ് സായിദ് റോഡിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ത്ത് രണ്ട് മണിയോടെയാണ് ക്രൗണ്‍ പ്ലാസ ഹോട്ടലിന് പിന്നില്‍ നിര്‍മാണം പുരോഗമിക്കുകയായിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചത്. സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കി. ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മൂന്ന് വാഹനങ്ങളും കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.