നീണ്ടകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് : സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

ദമ്മാം :മുപ്പത്തിമൂന്ന്  വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സി.പി.അബ്ദുല്‍ റഷീദിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. കണ്ണൂര്‍ പൊതുവാച്ചേരി താഹിറ മനസില്‍ സ്വദേശിയായ സി പി അബ്ദുൽ റഷീദ്  അൽ കോബാർ ശിഫ  ക്ലിനിക് ഡയഗ്നോസ്ടിക് സെൻറ്ററിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു . അൽ കോബാർ അപ്‌സര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  യാത്രയയപ്പ് പരിപാടി ഡോ : മൻസൂർ അഹ് മദ് ഉദ്ഘാടനം ചെയ്തു. ഡോ : അബൂബക്കർ റഷീദിനുള്ള ഉപഹാരം സമ്മാനിച്ചു. അസീസ് പട് ള , ഡോ : പവനൻ, വർഗീസ്, മഥൻ രാജ്, ജെറാൾഡ് ബ്ലൈടോൺ, അബ്ദുൽ റഷീദ് എന്നിവർ ആശംസകൾ നേർന്നു.