പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി എ റഹ്മാൻ സാഹിബ് നിര്യാതനായി .

പാർക്കോ ഗ്രൂപ്പ് ചെയർമാനും , കല്ലിക്കണ്ടി എൻ എ എം കോളേജ് പ്രെസിഡന്റുമായ കടവത്തൂരിലെ പി എ റഹ്മാൻ സാഹിബ് നിര്യാതനായി . അർബുദ സംബന്ധമായ രോഗം ബാധിച്ചു കഴിഞ്ഞ കുറെ മാസങ്ങളായി ചികിത്സയിലായിരുന്നു .
സാധാരണ കുടുംബത്തിൽ ജനിച്ചു തന്റെ കഠിനാധ്വാനം കൊണ്ട് ബിസിനസ്സ് രംഗത്ത് ഉന്നതങ്ങൾ കീഴടക്കിയ പി എ റഹ്മാൻ സാഹിബ് നിരവധി ബിസിനെസ്സ് സംരംഭങ്ങളുടെ അമരക്കാരനാണ് . സൂപ്പർമാർക്കറ്റ് , റെസ്റ്റോറന്റ് , house ഹോൾഡ് ഐറ്റംസ് , ഹോസ്പിറ്റൽ , electricals ,ജ്വല്ലറി , വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി സകല മേഖലകളിലും വിജയക്കൊടി പാറിച്ച റഹ്മാൻ സാഹിബ് ജീവ കാരുണ്യ മേഖലയിലും വേറിട്ട അടയാളപ്പെടുത്തലുകൾ നടത്തിയ വ്യക്തിത്വമാണ് .

മുസ്ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ അംഗമായും ദുബായ് മിഡിലീസ്റ്റ് ചന്ദ്രിക യുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട് . എല്ലാ മത സംഘടനകൾക്കും , രാഷ്ട്രീയ പാർട്ടികൾക്കും ഒരേ പോലെ സ്വീകാര്യനായ റഹ്മാൻ സാഹിബ് സംസ്ഥാന തലത്തിലെ മുഴുവൻ നേതാക്കളുമായും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വമാണ്.
സേവന ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്ന റഹ്മാൻ സാഹിബിന്റെ നിര്യാണം നാടിനു ഒന്നാകെ തീരാനഷ്ടമാണ് ഇൻക്കാസ് യു എ ഇ ജനറൽ സിക്രട്ടറി അനുശോചന സന്ദേശത്തിൽ പറഞ്ഞു.