പിഎ റഹ്മാൻ സാഹിബിന്റെ  വിയോഗം:  കെഎംസിസി, ലീഗ് പ്രവർത്തകർ ദുഃഖം രേഖപ്പെടുത്തി

10

മിഡിൽ ഈസ്റ്റ്‌ ചന്ദ്രിക ഡയറക്ടർ ബോർഡ്‌ അംഗവും പാർക്കോ ഗ്രൂപ്പ് ചെയർമാനും , കല്ലിക്കണ്ടി എൻ എ എം കോളേജ് പ്രസിഡന്റുമായ കടവത്തൂരിലെ പി എ റഹ്മാൻ സാഹിബിന്റെ വിയോഗത്തിൽ കെഎംസിസി പ്രവർത്തകരും ലീഗ് അനുഭാവികളും ദുഃഖം രേഖപ്പെടുത്തി. അർബുദ സംബന്ധമായ രോഗം ബാധിച്ചു കഴിഞ്ഞ കുറെ മാസങ്ങളായി ചികിത്സയിലായിരിക്കവെയാണ് മരണം.

സാധാരണ കുടുംബത്തിൽ ജനിച്ചു തന്റെ കഠിനാധ്വാനം കൊണ്ട് ബിസിനസ്സ് രംഗത്ത് ഉന്നതങ്ങൾ കീഴടക്കിയ പി എ റഹ്മാൻ സാഹിബ് നിരവധി ബിസിനെസ്സ് സംരംഭങ്ങളുടെ അമരക്കാരനാണ് . സൂപ്പർമാർക്കറ്റ് , റെസ്റ്റോറന്റ് , ഹൗസ് ഹോൾഡ് ഐറ്റംസ് , ഹോസ്പിറ്റൽ , എലെക്ട്രിക്കൽസ് ,ജ്വല്ലറി , വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി സകല മേഖലകളിലും വിജയക്കൊടി പാറിച്ച റഹ്മാൻ സാഹിബ് ജീവ കാരുണ്യ മേഖലയിലും വേറിട്ട അടയാളപ്പെടുത്തലുകൾ നടത്തിയ വ്യക്തിത്വമാണ്. വർഷങ്ങൾക്കുമുമ്പ് പായക്കപ്പലിൽ ദുബായിലെത്തിയ അദ്ദേഹം എന്നുംപാവപ്പെട്ടവർക്ക് കൈത്താങ്ങായി നിലകൊണ്ടു.

മുസ്ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ അംഗമായും ദുബായ് മിഡിലീസ്റ്റ് ചന്ദ്രിക യുടെ ഉപദേഷ്ടാവുമായ അദ്ദേഹത്തിന്റെ വിയോഗം പ്രവാസി മലയാളികൾക്ക് വേദനയായി മാറി. എല്ലാ മത സംഘടനകൾക്കും , രാഷ്ട്രീയ പാർട്ടികൾക്കും ഒരേ പോലെ സ്വീകാര്യനായ റഹ്മാൻ സാഹിബ് സംസ്ഥാന തലത്തിലെ മുഴുവൻ നേതാക്കളുമായും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വമാണ്.
സേവന ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്ന റഹ്മാൻ സാഹിബിന്റെ നിര്യാണം നാടിനു ഒന്നാകെ തീരാനഷ്ടമാണ് ഇൻക്കാസ് യു എ ഇ ജനറൽ സിക്രട്ടറി അനുശോചന സന്ദേശത്തിൽ പറഞ്ഞു.