പ്രവാസം ഒഴിഞ്ഞ് നാട്ടിലേക്ക്, സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി

അല്‍കോബാര്‍ :ഇരുപത്തിരണ്ട് വര്‍ഷത്തെ പ്രവാസ ജീവിതമാവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റാക്ക ഫഹദ് സപ്ലൈസ് ജീവനക്കാരനും സാമൂഹ്യ മാധ്യമങ്ങളിലെ ഇശല്‍ ഗായകനുമായ  മലപ്പുറം ചെട്ടിപ്പടിചന്ദനതോടി മൊയ്തീന്‍ കോയക്ക് റാക്ക ഏരിയ കെ.എം.സി.സി  യാത്രയയപ്പ് നല്‍കി.ഇക്ബാല്‍ ആനമങ്ങാടിന്‍റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് യോഗം അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് കടവനാട് ഉദ്ഘാടനം ചെയ്തു.മൊയ്തീന്‍ കോയക്കുള്ള റാക്ക കെഎംസിസിയുടെ  സ്നേഹോപഹാരം  പ്രവിശ്യാ കെ.എം.സി.സി സെക്രട്ടറി  സിദ്ധീഖ് പാണ്ടികശാല സമ്മാനിച്ചു, കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, സുലൈമാന്‍ കൂലേരി ഖാദി മുഹമ്മദ്,മരക്കാര്‍ കുട്ടി ഹാജി,സിറാജ് ആലുവ,നജീബ് ചീക്കിലോട്,മുസ്തഫാ കമാല്‍ കോതമംഗലം,മുനീര്‍ നന്തി,ഹബീബ് പൊയില്‍തൊടി,മുഹമ്മദ് പുതുക്കുടി,അബ്ദുല്‍ ജബ്ബാര്‍ വിദ്യാനഗര്‍,ഷാനവാസ് ബേപ്പൂര്‍,എന്നിവര്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.മലപ്പുറം ജില്ലാ കെ.എംസിസി യുടെ ഉപഹാരം ഭാരവാഹികളായ ഹുസൈന്‍ വേങ്ങര,ജൌഹാര്‍ കുനിയില്‍,മുജീബ് കൊളത്തൂര്‍,അലി ഊരകം,ബഷീര്‍ ആലുങ്കല്‍എന്നിവര്‍ സമ്മാനിച്ചു.യാത്രയയപ്പിനു നന്ദി സൂചകമായി  മൊയ്തീന്‍ കോയ ഗാനമാലപിച്ചു.കലാം മീഞ്ചന്ത സ്വാഗതവും മജീദ്‌ ചുങ്കം കൃതജ്ഞതയും അര്‍പ്പിച്ചു.മാസ്റ്റര്‍ മുഹമ്മദ് നാസിം ഖിറാഅത്ത് നടത്തി