ഫേസ്ബുക്കും വാട്സാപ്പും പണിമുടക്കി

8

ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളാണ് ബുധനാഴ്ച വൈകുന്നേരത്തോടെ പ്രവര്‍ത്തനം നിലച്ചത്.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഫോട്ടോകളും വീഡിയോകളും ലോഡാകുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്‌നം. ഏറ്റവുമധികം ആളുകള്‍ മെസ്സെന്‍ജിംഗിനായി ഉപയോഗിക്കുന്ന വാട്ട്‌സ് ആപ്പില്‍ അറ്റാച്ച്‌മെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും സാധിച്ചിരുന്നില്ല.

അറ്റാച്ച്‌മെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത് ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ലെന്നും ദയവായി പിന്നീട് ശ്രമിക്കുക എന്ന മെസേജാണ് ലഭിക്കുക. ഇപ്പോഴും പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല