ബഹ്റൈനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

14

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി) ബഹ്റൈന്റെ 31-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ഐ.വൈ.സി.സി. ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹമദ് ടൗണിൽ സ്ഥിതി ചെയ്യുന്ന അൽ അമൽ ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ചു. നൂറിൽപരം സാധാരണകാരായ തൊഴിലാളികൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്‌ഘാടനം ചെയ്തു. ഐ.വൈ.സി.സി. ഹമദ് ടൗൺ ഏരിയാ പ്രസിഡണ്ട് ബൈജു വണ്ടൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.വൈ.സി.സി. ദേശീയ പ്രസിഡൻ്റ് ബ്ലസ്സൻ മാത്യു, ദേശീയ സെക്രട്ടറി റിച്ചി കളത്തൂരേത്ത്, ട്രഷറർ ഷബീർ മുക്കൻ, അൽ അമൽ ഹോസ്പിറ്റൽ ഡയറക്ടർ നിർമല ശിവദാസ്, പി.ആർ.ഒ ഫൈസൽ ഖാൻ തുടങ്ങിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ നസീർ പാങ്ങോട് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ മൂസാ കോട്ടക്കൽ നന്ദിയും അറിയിച്ചു.