ബഹ്‌റൈനിൽ സമ്മര്‍ക്യാമ്പ് “എക്സീലിയ 2019” ന്‌ തുടക്കമായി

മനാമ: ബഹറൈന്‍ മാര്‍ത്തോമ്മാ പാരീഷ്‌ സണ്ടേസ്കൂളിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന സമ്മര്‍ക്യാമ്പ് “എക്സീലിയ 2019” ന്‌ തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് ശ്രീമതി ശ്രീദേവി വടക്കേടത്ത് നിര്‍വഹിച്ചു. ഇടവക വികാരി റവ. മാത്യൂ കെ. മുതലാളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇടവക സഹ വികാരി റവ. വി. പി. ജോണ്‍, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ഫിലിപ്പ്, സണ്ടേസ്കൂള്‍ സെക്രട്ടറി ജെനു ജോണ്‍, മാത്യൂ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ ബൗദ്ധീകവും കലാപരവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, അവധിക്കാലം പ്രൗയോജനകരമായി വിനയോഗിക്കുവാന്‍ പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ക്യാമ്പിന്റെ കോര്‍ഡിനേറ്റേഴ്സായി മാത്യൂ ജോണ്‍, ഏബ്രഹാം വര്‍ഗീസ്, മെര്‍ലിന്‍ വര്‍ഗീസ്, അജി ജോണ്‍സന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.