ബഹ്‌റൈനിൽ 3 പേരുടെ വധശിക്ഷ നടപ്പാക്കി

10

കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരെ വധശിക്ഷക്ക് വിധേയമാക്കിയതായി ബഹ്റൈന്‍ അധികൃതര്‍ വ്യക്തമാക്കി. രണ്ട് വ്യത്യസ്ത കേസുകളിലായി അറസ്റ്റ് ചെയ്ത മൂന്ന് പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ബഹ്റൈന്‍ ക്രിമിനല്‍ ക്രൈംസ് കമ്മീഷന്‍ അറ്റോര്‍ണി ജനറല്‍  ഡോ. അഹമ്മദ് അല്‍-ഹമ്മാദി അറിയിച്ചതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യത്തെ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിനും രണ്ടാമത്തെ കേസില്‍ ഇമാമിനെ കൊലപ്പെടുത്തിയതിനുമാണ് ശിക്ഷ വിധിച്ചത്.