ബിൽഗേറ്റ്സ് മൂന്നാമതായി

സാന്‍ഫ്രാന്‍സിസ്കോ: അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടു. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ ഇതുവരെയും രണ്ടാം സ്ഥാനം കൈവിടാതിരുന്ന ബില്‍ ഗേറ്റ്സ് ഇക്കുറി മൂന്നാം സ്ഥാനത്താണ്. ഫ്രഞ്ചുകാരനായ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ബില്‍ ഗേറ്റ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്. ആഢംബര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പാരീസ് ആസ്ഥാനമാക്കിയുള്ള ബഹുരാഷ്ട്ര കമ്പനിയുടെ ചെയര്‍മാനും സി.ഇ.ഒ-യുമാണ് അദ്ദേഹം.

എല്ലാ വര്‍ഷവും ബ്ലൂംബര്‍ഗ് പുറത്തിറക്കുന്ന അതിസമ്പന്നരുടെ പട്ടികയിലാണ് 108 ബില്ല്യണ്‍ യു.എസ് ഡോളര്‍ ആസ്തിയുള്ള അര്‍നോള്‍ട്ട് രണ്ടാം സ്ഥാനക്കാരനായത്. 39 ബില്ല്യണ്‍ യു.എസ് ഡോളറാണ് അര്‍നോള്‍ട്ടിന്‍റെ ആസ്തിയില്‍ വര്‍ധിച്ചത്.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 125 ബില്ല്യണ്‍ യു. എസ് ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ബില്‍ ഗേറ്റ്സിന്റെ സമ്പാദ്യം 107 ബില്ല്യണ്‍ യു.എസ് ഡോളറാണ്. 500 സമ്പന്നര്‍ ഉള്‍പ്പെടുന്ന പട്ടികയാണിത്.