മക്കളെ ബലാത്സംഗം ചെയ്തതിനും അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചതിനും പിതാവിന് 10 വർഷം തടവ്

12

മനാമ: രണ്ട് മക്കളെ ബലാത്സംഗം ചെയ്തതിനും അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചതിനും പിതാവിന് 10 വർഷം തടവ് വിധിച്ചു. ബഹ്‌റൈനി പിതാവ് അയാളുടെ ഒമ്പത് വയസുള്ള മകനെയും ഏഴുവയസ്സുള്ള മകളെയും 2017 ൽ നിരവധി തവണ ഡെയറിലെ അപ്പാർട്ട്മെന്റിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ നാല് വയസുള്ള മറ്റൊരു മകളെ അശ്ലീല വീഡിയോകൾ കാണിച്ചതായും ആരോപണമുണ്ട്.

ബലാത്സംഗം, ലൈംഗിക പീഡനം, ഉപദ്രവിക്കൽ, കുട്ടികൾക്ക് അശ്ലീല വീഡിയോകൾ കാണിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതി വിചാരണ നേരിടാൻ യോഗ്യനാണെന്ന് കണക്കാക്കുകയും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 10 വർഷം ജയിലിൽ അടയ്ക്കാൻ വിധിക്കുകയും ചെയ്തു. ഒൻപതുവയസ്സുള്ള മകൻ നടന്ന സംഭവങ്ങൾ അമ്മയോട് പറഞ്ഞപ്പോഴാണ് സംഭവിച്ച കാര്യങ്ങൾ പുറത്തായത്. തുടർന്ന് യുവതിയും ഭർത്താവുമായി നടന്ന ഫോൺ സംഭാഷണത്തിനിടെ പ്രതി കുറ്റസമ്മതം രേഖപ്പെടുത്തുകയും അത് യുവതി അധികാരികൾക്ക് കൈമാറുകയും ചെയ്തു