മദീനയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം: യുവതിയെ രക്ഷിച്ചു

മദീന: മദീനയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദേശയുവതിയെ രക്ഷിച്ചു. കെട്ടിടത്തിന് മുകളില്‍ കയറിയ ഇവരെ സിഫില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

ബഹുനില കെട്ടിടത്തിന് മുകളില്‍ കയറിയ സ്ത്രീ താഴേക്ക് ചാടാന്‍ ശ്രമിക്കുന്നതു കണ്ടവരാണ് സിവില്‍ ഫിഫന്‍സിനെ വിവരമറിയിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് സ്ത്രീയുടെ അടുത്തെത്തിയത്. പിന്നീട് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു