മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ “യാ ബാ” എന്നറിയപ്പെടുന്ന ബി ഡി 10,000 ത്തിലധികം വിലവരുന്ന മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ച യുവാവിനെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 36 കാരനായ ബംഗ്ലാദേശ് സ്വദേശിയായ പ്രതിയുടെ പെരുമാറ്റത്തിൽ സംശയമുണ്ടായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. പോഷക ജാം ആയ ച്യവാൻപ്രാഷിന്റെ ഒരു പാത്രത്തിൽ ഒളിപ്പിച്ച 2,055 മയക്കുമരുന്ന് ഗുളികകളാണ് പരിശോധനയിൽ കണ്ടെത്തിയത്.

ആദ്യ വിചാരണക്കായി പ്രതിയെ ഇന്നലെ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാകി. ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്താൻ ബംഗ്ലാദേശിലെ ഒരു സുഹൃത്ത് ബിഡി 60 നൽകിയെന്ന് പ്രതി കോടതിയിൽ പറഞ്ഞു. ബഹ്‌റൈനിലെ വെയിറ്ററായി ജോലി ചെയ്യുന്ന യുവാവ് റമദാൻ മാസത്തിലെ അവധിക്കാലത്ത് ബംഗ്ലാദേശിലേക്ക് പോകുകയും തിരിച്ച് വരുമ്പോൾ അവിടെയുള്ള സുഹൃത്ത് ബി ഡി 60 നൽകി 2,055 മയക്കുമരുന്ന് ഗുളിക ബഹ്‌റൈനിൽ എത്തിക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു.

പ്രതിയുടെ പെരുമാറ്റത്തിൽ സംശയമുണ്ടായതിനെ തുടർന്ന് ഉദ്യോഗസ്ഥർ ലഗേജ് പരിശോധിച്ചപ്പോളാണ് പോഷക ജാം പാത്രത്തിൽ 2,055 മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്. വിചാരണ അവലോകനത്തിനായി ജൂലൈ 27 ലേക്ക് മാറ്റി.