ദമ്മാം :കണ്ണൂർ ഇരിക്കൂർ സ്വദേശി പൊൻപള്ളി റഹീം (52) സൗദി അറേബ്യയിലെ ഹോത്ത ബനീ തമീമിൽ ആത്മഹത്യ ചെയ്തു.താമസ സ്ഥലത്ത് തൂങ്ങിയ നിലയിലായിരുന്നു. ഒന്നര വർഷം മുമ്പ് മകളുടെ വിവാഹത്തിന് നാട്ടിൽ പോയി വന്നതാണ്. ഭാര്യ:സീനത്ത്. മക്കൾ: സൗദത്ത്, ശിബിൽ. മൃതദേഹം ഹോത്തയിൽ ഖബറടക്കുന്നതിന് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.