മലയാളി ബഹ്‌റൈനിൽ മരണപ്പെട്ടു

മനാമ: ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം സ്വദേശി ചെങ്ങന്നൂർ പുത്തൻകാവ് മേടയിൽ കോശി(56) ഇന്ന് രാവിലെ നിര്യാതനായി. അൽ മൊയ്‌ദ് കമ്പനിയിൽ പ്രോജക്ട് മാനേജർ ആയിരുന്നു. ഇന്ന് പുലർച്ചെ മനാമ സേക്രട്ട് ഹാർട്ട് ചർച്ചിന് സമീപത്തെ താമസ സ്‌ഥലത്തു വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ഹൃദയാഘാതം എന്ന് ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടു പോകവേയായിരുന്നു മരണം. ഭാര്യ അനു കോശി, മകൾ സ്നേഹ (ഇരുവരും ബഹ്‌റൈനിൽ ഉണ്ട്‌ ) മകൻ സഞ്ജു നാട്ടിലേയ്ക്ക് പോയിരിക്കുകയാണ്. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.