മലയാളി യുവാവ് ബഹ്‌റൈനിൽ നിര്യാതനായി

മനാമ: അസുഖ ബാധിതനായി രണ്ടു ദിവസം മുന്‍പ്‌ സല്‍മാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന
പത്തനംതിട്ട അടൂര്‍ കടമ്പനാട്‌ സ്വദേശി
പുത്തന്‍പുരയില്‍ അജി പി ചെറിയാന്‍ (41) ഇന്ന്‌ രാവിലെ ആശുപത്രിയിൽ നിര്യാതനായി. ജൂലൈ 1 നാണ്‌ ഇദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തത്‌. അവിവാഹിതനാണ്‌. ബഹ്റൈനില്‍ 8 വര്‍ഷത്തോളമായി ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്തു നടത്തിവരികയായിരുന്നു. സല്‍മാനിയ ആശുപത്രി
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക്‌ കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്‌.