യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് വ്യാഴാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെഅറിയിച്ചത്.
അറബ് മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയായിരിക്കും അവധി. യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളുടെ അവധി ദിനങ്ങള്‍ ഏകീകരിക്കാന്‍ നേരത്തെ തന്നെ യുഎഇ ക്യാബിനറ്റ് തീരുമാനമെടുത്തിരുന്നു.