യു.എ.ഇ.യിലെ ഹജ്ജ് തീർഥാടകരുടെ അനുമതിരേഖയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

12

ഈ വർഷത്തെ ഹജ്ജ് സീസണിൽ യു.എ.ഇ.യിലെ തീർഥാടകരുടെ അനുമതിരേഖയ്ക്കുള്ള അപേക്ഷകൾ വ്യാഴാഴ്ച (4-07-2019) മുതൽ സ്വീകരിക്കും. ഹജ്ജ് അനുമതിരേഖ മന്ത്രാലയത്തിന്റെ വെബ് പോർട്ടലിലൂടെ മാത്രമേ ആഭ്യന്തര തീർഥാടകർക്ക് ലഭ്യമാവൂ.

ഇന്ന് (04-07-2019)രാവിലെ 8 മുതൽ വെബ് പോർട്ടൽ പ്രവർത്തന സജ്ജമായിട്ടുണ്ട് . ഓൺലൈൻ സംവിധാനം വഴി ഹജ്ജ് കമ്പനികളുടെ വിവിധ പാക്കേജുകളും സേവനങ്ങളും അതിനുള്ള തുകയും മനസ്സിലാക്കാം. അവ ഇഷ്ടാനുസരണം തിരഞ്ഞെടുത്തു രജിസ്റ്റർ ചെയ്യാനും ഇതുവഴി സാധിക്കും.